Tuesday, June 22, 2021
Home Gulf Bahrain ബഹ്‌റൈനില്‍ പീരങ്കി വെടിക്ക് ഇന്ന് തുടക്കമാവും

ബഹ്‌റൈനില്‍ പീരങ്കി വെടിക്ക് ഇന്ന് തുടക്കമാവും

മനാമ: ബഹ്‌റൈനില്‍ റമദാന്‍ മാസത്തില്‍ വ്രതാരംഭ- നോമ്പുതുറ സമയങ്ങളിലുള്ള പരമ്പരാഗത പീരങ്കി വെടിക്ക് ഇന്ന് തുടക്കമാവും. രാജ്യത്തിന്റെ 4 സ്ഥലങ്ങളില്‍ കാനോന്‍ ഫയര്‍ നടത്തുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവന്യൂസ് ബഹ്‌റൈന്‍, മുഹറഖിലെ അറാദ് ഫോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബഹ്റൈന്‍ ടെലിവിഷന്‍ ചാനലുകള്‍ വഴിയും ചടങ്ങുകള്‍ സംപ്രേഷണം ചെയ്യും. എന്നാല്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം കോവിഡ് നിയമങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ജനങ്ങള്‍ക്ക് കാനോണ്‍ ഫയറില്‍ പങ്കെടുക്കാന്‍ സാധിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

ALSO WATCH:

Most Popular