
ബഹറൈനില്‍ 2021ന്റെ ആദ്യത്തില്‍ കോവിഡ് വാക്സിന് എത്തും
HIGHLIGHTS
അതുവരെ പാര്‍ലമെന്റ് സമ്മേളനം ഓണ്‍ലൈനായി നടക്കുന്നതാണ്.
മനാമ: കോവിഡ് വാക്സിന് 2021ന്റെ തുടക്കത്തില്‍തന്നെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യകാര്യ സുപ്രീംകൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. അതുവരെ പാര്‍ലമെന്റ് സമ്മേളനം ഓണ്‍ലൈനായി നടക്കുന്നതാണ്. പാര്‍ലമെന്റ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കോവിഡ് വാക്സിന് എടുക്കുന്നവരുടെ മുന്‍നിരയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.