Friday, June 18, 2021
Home Gulf Bahrain ബഹറൈനില്‍ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും; ദിവസേന 5000-10000 വാക്‌സിനേഷനുകള്‍

ബഹറൈനില്‍ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും; ദിവസേന 5000-10000 വാക്‌സിനേഷനുകള്‍

ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ് വാക്‌സിന്‍ നല്‍കുക. ദിവസം 5000 -10000 വാക്‌സിനേഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Most Popular