Thursday, September 23, 2021
Home Gulf Bahrain ബഹ്‌റൈനില്‍ മൂന്ന് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍

ബഹ്‌റൈനില്‍ മൂന്ന് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍

മനാമ: ബഹ്‌റൈനില്‍ മൂന്ന് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. മറ്റ് അസുഖങ്ങള്‍ കൂടി ഉള്ള കുട്ടികള്‍ക്കാണ് മുന്‍ഗണന.

സിനോഫാം വാക്‌സിന്റെ രണ്ട് ഡോസുകളായിരിക്കും കുട്ടികള്‍ക്ക് നല്‍കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, ക്യാന്‍സര്‍, ഡൗണ്‍ സിന്‍ഡ്രോം, മറ്റ് ജനിതക വൈകല്യങ്ങള്‍ എന്നിവ ഉള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാനായി രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh വഴിയാണ് രജിസ്‌ട്രേഷന്‍.

12 മുതല്‍ 17 വയസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും. ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിനോ സിനോഫാം വാക്‌സിനോ ഇവര്‍ക്ക് എടുക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

 

Most Popular