Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യുവതി പിടിയില്‍

ബഹ്‌റൈനിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യുവതി പിടിയില്‍

കൊച്ചി: ബഹ്‌റൈനിലേക്ക് ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33)യെ ആണ് നെടുമ്പാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബഹ്‌റൈനിലേക്ക് പോകാന്‍ എത്തിയതായിരുന്നു രാമിയ. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

Most Popular