
സൗദിയിലേക്കുള്ള വിമാനവിലക്ക് മാര്‍ച്ച് 31ന് നീക്കും
HIGHLIGHTS
സൗദിയിലേക്കുള്ള മുഴുവന്‍ രാജ്യാന്തര വിമാന സര്‍വീസുകളുടെയും വിലക്ക് സൗദി നീക്കുന്നു
റിയാദ്: സൗദിയിലേക്കുള്ള മുഴുവന്‍ രാജ്യാന്തര വിമാന സര്‍വീസുകളുടെയും വിലക്ക് സൗദി നീക്കുന്നു. മുഴുവന്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുമുള്ള വിലക്ക് മാര്‍ച്ച് 31-ഓടെ പൂര്‍ണമായും നീക്കും. സൗദി പൗരന്മാര്ക്ക് രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകാന്‍ അനുവാദമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും നിലനില്ക്കുന്നതും കോവിഡിന്റെ വകഭേദം ചില രാജ്യങ്ങളില്‍ കാണപ്പെടുന്നതും സൗദിയില്‍ കോവിഡ് കുറഞ്ഞുവരുന്നതുമാണ് പുതിയ തീരുമാനത്തിന് പിന്നില്‍. മാര്‍ച്ചോടെ ആകുമ്പോഴേക്ക് രോഗ ബാധ സാധ്യതയുള്ളവര്‍ക്കെല്ലാം വാക്സിനേഷന് പൂര്‍ത്തിയാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.