Wednesday, September 22, 2021
Home Gulf ഖത്തറിലെ റോഡുകളില്‍ ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും നിരോധനം

ഖത്തറിലെ റോഡുകളില്‍ ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും നിരോധനം

ദോഹ: ഖത്തറിലെ റോഡുകളില്‍ ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും അറിയിച്ചു. ഇന്നുമുതൽ ചൊവ്വാഴ്ചവരെയാണ് നിരോധനം. ദിവസ്സം മൂന്ന് സമയങ്ങളിലാണ് നിരോധനം. രാവിലെ ആറു മുതല്‍ 8:30, ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ, വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒമ്പത് വരെ എന്നിങ്ങനെയാണ് ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധന സമയം.

രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയുള്ള സമയങ്ങളില്‍ ഒരു വാഹനങ്ങള്‍ക്കും പ്രവേശന നിരോധനമില്ല. ഈ സമയം ബസ്സുകളെയും ട്രക്കുകളെയും അനുവദിക്കുന്നതാണ്.

ആഗസ്റ്റ് 10 വരെ ദോഹയിലെ കോര്‍ണിഷ് സ്ട്രീറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് മറ്റു റോഡുകളില്‍ കൂടുതലായി അനുഭവപ്പെട്ടേക്കുമെന്ന പശ്ചാത്തലത്തിലാണ് നടപടി.

Most Popular