Friday, May 14, 2021
Home Gulf ഖത്തറില്‍ പഴയ കറന്‍സികള്‍ മാറ്റാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ബാങ്കുകള്‍

ഖത്തറില്‍ പഴയ കറന്‍സികള്‍ മാറ്റാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ബാങ്കുകള്‍

ദോഹ: ഖത്തറില്‍ പുതിയ കറന്‍സികളുടെ ക്ഷാമവുമായി ബന്ധപ്പെട്ട് രാജ്യത്തെ ബാങ്കുകള്‍ പ്രതികരണമറിയിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കകള്‍ വേണ്ടെന്നും പുതിയ കറന്‍സികള്‍ എത്രയും പെട്ടന്ന് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കിയതായും രാജ്യത്തെ പ്രമുഖ ബാങ്കുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കറന്‍സികള്‍ എ.ടി. എം മെഷീനുകളില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. പഴയ കറന്‍സികള്‍ എ.ടി.എം മെഷീനുകളില്‍ നിക്ഷേപിക്കുകയും പുതിയവ ബാങ്ക് ബ്രാഞ്ചുകളില്‍ നിന്നും ലഭ്യമാക്കാനും ഉഭഭോക്താക്കള്‍ക്കായി സൗകര്യം ചെയ്തിട്ടുണ്ട്.

എട്ടു ബില്യണ്‍ റിയാലിന്റെ കറന്‍സികള്‍ രാജ്യത്തെ ബാങ്കുകളിലേക്ക് ഡിസംബര്‍ പതിനെട്ട് മുതല്‍ പമ്പ് ചെയ്തിട്ടുണ്ട്. ജനുവരിയോടെ ഇത് ഇരുപത് ബില്യണ്‍ കറന്‍സിയാക്കി ഉയര്‍ത്താനും അധികൃതര്‍ താല്‍പര്യപെടുന്നുണ്ട്. പുതിയ ഇരുനൂറിന്റെ കറന്‍സി എ.ടി.എം മെഷീനുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് കാലതാമസം ഉണ്ടായതെന്നും ബാങ്ക് അധികൃതര്‍ വിശദീകരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Most Popular