Thursday, September 16, 2021
Home Gulf ബഹ്‌റയ്ന്‍, റിയാദ് വിമാനങ്ങള്‍ നാട്ടിലെത്തി; 334 യാത്രക്കാര്‍

ബഹ്‌റയ്ന്‍, റിയാദ് വിമാനങ്ങള്‍ നാട്ടിലെത്തി; 334 യാത്രക്കാര്‍

കൊച്ചി: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ബഹറയ്‌നില്‍ നിന്നും സൗദി തലസ്ഥാനമായ റിയാദില്‍ നിന്നുമുള്ള വിമാനങ്ങള്‍ നാട്ടിലെത്തി. ബഹ്‌റയ്‌നില്‍ നിന്ന് 182 യാത്രക്കാരുമായി ബഹ്‌റൈന്‍ വിമാനം കൊച്ചിയിലാണ് ഇറങ്ങിയത്. ഇതില്‍ 30 ഗര്‍ഭിണികളും അഞ്ച് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. റിയാദില്‍ നിന്ന് കോഴിക്കോട് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാല് കൈക്കുഞ്ഞുങ്ങള്‍ അടക്കം 152 പേരാണുള്ളത്.

കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും റിയാദില്‍ നിന്നെത്തിയവരില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരും സംഘത്തിലുണ്ട്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് – മലപ്പുറം – 48, പാലക്കാട് – 10, കോഴിക്കോട് – 23, വയനാട് – നാല്, ആലപ്പുഴ – മൂന്ന്, എറണാകുളം – അഞ്ച്, ഇടുക്കി – മൂന്ന്, കണ്ണൂര്‍ – 17, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – ഒമ്പത്, കോട്ടയം – ആറ്, പത്തനംതിട്ട – ഏഴ്, തിരുവനന്തപുരം – രണ്ട്. ഇതിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും സംഘത്തിലുള്‍പ്പെടുന്നു.

എറണാകുളം ജില്ലക്കാരായ 35 പേരാണ് ബഹ്‌റൈന്‍-കൊച്ചി വിമാനത്തില്‍ ഉണ്ടായിരുന്നത്. തൃശൂരില്‍ നിന്ന് 37, കോട്ടയം 23, ആലപ്പുഴ 14, ബെംഗളുരു 3, ഇടുക്കി 7, കണ്ണൂര്‍ 2, കാസര്‍കോട്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് 1 വീതം, കൊല്ലം 10, കോഴിക്കോട് 4, മലപ്പുറം 5, പാലക്കാട് 15, പത്തനംതിട്ട 19 എന്നിങ്ങനെയായിരുന്നു യാത്രക്കാര്‍.

ഇവരില്‍ അടിയന്തര ചികിത്സാര്‍ഥം നാട്ടിലേയ്ക്കു വരണമെന്നാവശ്യപ്പെട്ട് എത്തുന്നത് നാലു പേരാണ്. സന്ദര്‍ശക വീസയില്‍ പോയവരാണ് രണ്ടു പേര്‍. അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരെ ആശുപത്രിയിലേയ്ക്കും ഗര്‍ഭിണികളെയും പ്രായമായവരെയും കുട്ടികളെയും വീടുകളിലേയ്ക്കും ബാക്കിയുള്ളവരെ എറണാകുളത്തും വിവിധ കേന്ദ്രങ്ങളിലും സജ്ജമാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കും അയക്കും.


 

Most Popular