Saturday, April 17, 2021
Home Gulf സൗദിയില്‍ നിന്നും പുറപ്പെട്ട ഇസ്രായേല്‍ കപ്പലില്‍ സ്‌ഫോടനം

സൗദിയില്‍ നിന്നും പുറപ്പെട്ട ഇസ്രായേല്‍ കപ്പലില്‍ സ്‌ഫോടനം

ദുബൈ: പശ്ചിമേഷ്യന്‍ തീരത്തിന് സമീപം ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം. എം.വി ഹേലിയസ് റേ എന്ന കപ്പലിലാണ് സ്‌ഫോടനം നടന്നതെന്ന് സമുദ്ര രഹസ്യാന്വേഷണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും പുറപ്പെട്ട കപ്പലിലാണ് സ്‌ഫോടനം ഉണ്ടായത് . സ്‌ഫോടനകാരണം അവ്യക്തമാണെന്നും ഇറാന്‍ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബഹ്‌റൈനിലെ അമേരിക്കന്‍ നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക് കപ്പല്‍ അടുപ്പിച്ചു.
.സ്ഫോടനത്തി!!െന്റ വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും രണ്ട് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ കപ്പലില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തെല്‍ അവീവ് ആസ്ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണ് കപ്പല്‍.

 

Most Popular