Wednesday, June 23, 2021
Home Gulf എറോസ് ജീവനക്കാരുടെ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി

എറോസ് ജീവനക്കാരുടെ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി

ദോഹ : ഏബ്ള്‍ ഇന്റര്‍നാഷണല്‍ കമ്പനി ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ സംഘടപ്പിച്ച രക്ത ദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണത്തോടെ അല്‍ വുകൈര്‍ – ബര്‍കത്തുല്‍ അവാമീറില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ നടന്ന രക്ത ദാന ക്യാമ്പ് ഐ സി ബി എഫ് പ്രസിഡന്റ് പി. എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു .എറോസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും ഇത് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാന്‍ എറോസിന് സാധിക്കട്ടെ അദ്ദേഹം പറഞ്ഞു. എറോസ് ചെയര്‍മാന്‍ അന്‍സാര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു . ഖത്തറില്‍ ജീവനക്കാരുടെ ഉന്നമനത്തിനുവേണ്ടി വേണ്ടി ആദ്യമായി രൂപീകരിച്ച സംഘടന എറോസ് ആണെന്നും ഇത് മറ്റുപലര്‍ക്കും മാതൃകയായതും അഭിമാനകരം ആണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തോട് കൂറ് പുലര്‍ത്തി രാജ്യത്തെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ രക്തം ദാനം ചെയ്യാന്‍ സ്വയം മുന്നോട്ടു വന്ന ജീവനക്കാരെ എബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സിദ്ദീഖ് പുറായില്‍ അഭിനന്ദിച്ചു. രക്തദാന ക്യാമ്പില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് അഹമ്മദ് കുട്ടി അര്‍ലയില്‍, മീഡിയ പ്രതിനിധി സക്കറിയ സലാഹുദ്ദീന്‍ , ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കോഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കെ പി, ബഷീര്‍ തുവാരിക്കല്‍, മുഹമ്മദ് അഷ്‌കര്‍, ജാസ്സിം മുഹമ്മദ്, എന്നിവര്‍ സംസാരിച്ചു. എറോസ് ജനറല്‍ കണ്‍വീനര്‍ സുഹാസ് പുള്ളി പൊയില്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ടി ടി നന്ദിയും പറഞ്ഞു. ക്യാമ്പിന് തസ്‌നീം തിരുവോത്ത്, ബീരാന്‍ കുട്ടി സി.കെ, ഫൈസല്‍ ഇ.കെ, ഷാജഹാന്‍ തുവാരിക്കല്‍, നവാബ് വാഴക്കാട്, നാരായണന്‍ പ്രജുലി എന്നിവര്‍ നേത്യത്വം നല്കി.

Most Popular