X
കത്താറ പായ്ക്കപ്പല്‍ മേള തുടങ്ങി

കത്താറ പായ്ക്കപ്പല്‍ മേള തുടങ്ങി

personTF access_timeWednesday December 2, 2020
HIGHLIGHTS
ഖത്തറിലെ പരമ്പരാഗത പായ്ക്കപ്പല്‍ മേള കത്താറ ബീച്ചില്‍ ആരംഭിച്ചു. പത്താമത് പായ്ക്കപ്പല്‍ മേളയാണ് നടക്കുന്നത്

ദോഹ: ഖത്തറിലെ പരമ്പരാഗത പായ്ക്കപ്പല്‍ മേള കത്താറ ബീച്ചില്‍ ആരംഭിച്ചു. പത്താമത് പായ്ക്കപ്പല്‍ മേളയാണ് നടക്കുന്നത്. ഖത്തറിന്റെ സമുദ്രയാന പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്.

അഞ്ച് ദിവസം നടക്കുന്ന പായ്ക്കപ്പല്‍ മേളയില്‍ സമുദ്ര കരകൗശല ഉല്‍പന്ന വിപണി, പായ്ക്കപ്പല്‍ നിര്‍മാണ ശില്‍പ്പശാലകള്‍, മീന്‍ വല നിര്‍മാണം, കുട്ടികള്‍ക്കായി കഥ പറച്ചില്‍, സാംസ്‌കാരിക, കലാ പരിപാടികള്‍ എന്നിവ കൂടാതെ മീന്‍പിടിത്തം, അല്‍ ഹദാഖ്, നീന്തല്‍, അല്‍ ബ്രിഖ, അല്‍ ജിനന്‍, ഷൗഷ്, തഫ്രിസ്, സെന്യാര്‍ തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. ഖത്തറിനു പുറമേ കുവൈത്ത്, ഒമാന്‍, ഇറാഖ്, താന്‍സാനിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി 10.00 വരെയുമാണു പ്രവേശനം. ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് 3.30 മുതല്‍ രാത്രി 11.00 വരെയും പ്രവേശനം സൗജന്യമാണ്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന എല്ലാവിധ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളും നിര്‍ബന്ധമായും പാലിക്കണം. ഇഹ്‌തെറാസ് ആപ്പില്‍ പച്ച നിറം തെളിയുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.

SHARE :
folder_openTags
content_copyCategory