Saturday, July 24, 2021
Home Gulf 2022ഓടെ ഖത്തറിൽ സ്വകാര്യ പങ്കാളിത്തത്തിൽ എട്ട് സർക്കാർ സ്‌കൂളുകൾ കൂടി

2022ഓടെ ഖത്തറിൽ സ്വകാര്യ പങ്കാളിത്തത്തിൽ എട്ട് സർക്കാർ സ്‌കൂളുകൾ കൂടി

ദോഹ: ഖത്തറിൽ 2022ഓടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പുതിയ എട്ട് സ്‌കൂളുകൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെ ദാർ അൽ ഉലൂം റിയൽ എസ്‌റ്റേറ്റും ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചു. ഖത്തർ സ്‌കൂൾ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനി പങ്കെടുത്തു.

മന്ത്രിമാരും അശ്ഗാൽ, ബർവ റിയൽ എസ്‌റ്റേറ്റ് കമ്പനി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് എട്ട് സ്‌കൂളുകളുടെയും നിർമാണം നടത്തുക.

ബർവ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ദാർ അൽ ഉലൂം റിയൽ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയാണ് സ്‌കൂളുകളുടെ നിർമാണവും 25 വർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും ഓപറേഷൻ സർവീസും നിർവഹിക്കുക. അൽ വക്‌റ, വുകൈർ, അൽഖീസ, റൗദത് അൽ ഹമാം, ഉം സലാൽ മുഹമ്മദ്, ബു ഫസീല, റൗദത് അൽ നൈസാർ എന്നിവിടങ്ങളിലാണ് സ്‌കൂളുകൾ നിർമിക്കുന്നത്.

Most Popular