Monday, June 21, 2021
Home Gulf ജൂഡീഷ്യല്‍ അധികാരങ്ങളോട് കൂടിയ കേന്ദ്ര പ്രവാസി കമ്മീഷന്‍; ഹരജി 22ന് പരിഗണിക്കും

ജൂഡീഷ്യല്‍ അധികാരങ്ങളോട് കൂടിയ കേന്ദ്ര പ്രവാസി കമ്മീഷന്‍; ഹരജി 22ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി (NRI) കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ 22 നു പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം മുഖേനയാണ് ഹരജി നല്‍കിയത്.

ഹരജിയുടെ പൊതു താല്‍പ്പര്യം മുന്‍ നിര്‍ത്തി ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കുന്നത് ഉചിതമാണെന്ന് ജസ്റ്റിസ് പ്രതിഭ സിംഗ് അഭിപ്രായപ്പെട്ടു. ഗോവ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, വിദേശ എംബസികളും കോണ്‍സുലേറ്റുകളും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആകയാല്‍ കേന്ദ്ര ജുഡീഷ്യല്‍ അധികാരത്തോട് കൂടിയ കമ്മീഷന്‍ രൂപീകരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് ഹരജിയില്‍ പറയുന്നത്.

Most Popular