Wednesday, August 4, 2021
Home Gulf സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സൗദിയിൽ അഞ്ച് പാക്കിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ

സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സൗദിയിൽ അഞ്ച് പാക്കിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ

റിയാദ്: വ്യാജസമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഞ്ച് പാക്കിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൗദി പോലീസ് പൊതുജനങ്ങളോട് പറഞ്ഞു. മൂന്ന് ലക്ഷം റിയാൽ സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ലഭിച്ച സമ്മാനം അക്കൗണ്ടിലേക്കു മാറ്റാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരകളെ സമീപിച്ചത്.

സമ്മാനമെന്നു കേട്ടപ്പോഴേക്കും ചോദിച്ച വിവരങ്ങൾ നൽകിയവരുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. നിമിഷ നേരംകൊണ്ട് അക്കൗണ്ടിലെ മുഴുവൻ പണവും ന്ഷ്ടപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പോലീസിനെയും ബാങ്കിനെയും വിവരം അറിയിച്ചു തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Most Popular