
പച്ചവെളളം സംസം വെളളമാക്കി തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍
HIGHLIGHTS
സൗദിയില്‍ സംസം വെള്ളത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രവാസികള്‍ പിടിയില്‍
റിയാദ്: സൗദിയില്‍ സംസം വെള്ളത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രവാസികള്‍ പിടിയില്‍. പച്ചവെള്ളമാണ് പ്രതികള്‍ വില്‍പ്പന നടത്തിയത്. തട്ടിപ്പിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റിയാദ് മുനിസിപ്പാലിറ്റിയാണ് പരിശോധന നടത്തിയത്. ഈ മേഖല പരിശോധന നടത്തിയ സംഘം സീല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റിയാദില്‍ കെട്ടിടത്തിനകത്ത് തട്ടിപ്പ് പ്ലാന്റ് കണ്ടെത്തിയത്. സ്റ്റിക്കറൊട്ടിച്ച കുപ്പിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. റോഡരികിലാണ് വില്പന നടത്തിയത്.അതേസമയം, പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല. റിയാദ് മുനിസിപ്പാലിറ്റി പ്രതികളെയും തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ബോട്ടിലുകളും പൊലീസിനു കൈമാറി.