Friday, June 18, 2021
Home Gulf ഖത്തറില്‍ ഇന്ന് 134 പേര്‍ക്ക്  കോവിഡ്

ഖത്തറില്‍ ഇന്ന് 134 പേര്‍ക്ക്  കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 134 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 138,490 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 42 പേര്‍ വിദേശത്ത് നിന്ന് മടയെത്തിയവരും 92 കേസുകള്‍ കമ്മ്യൂണിറ്റി കേസുകളുമാണ്. രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും ആവശ്യമായ വൈദിയ സഹായം നല്‍കിയതായും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,231 പേരാണ്. അതില്‍ 252 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 24 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular