Sunday, June 20, 2021
Home Gulf ഖത്തറിലെ എ.ടി.എമ്മുകളില്‍ പുതിയ കറന്‍സികളുടെ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി

ഖത്തറിലെ എ.ടി.എമ്മുകളില്‍ പുതിയ കറന്‍സികളുടെ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി

ദോഹ: ഖത്തറിലെ എ.ടി.എമ്മുകളില്‍ പുതിയ കറന്‍സികളുടെ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി. പ്രാദേശിക പത്രമാണ് ജനങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് അധികൃതര്‍ക്ക് നിത്യേന നിരവധി പരാതികളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപെട്ടു ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതെസമയം, പുതിയ കറന്‍സികളുടെ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തെ എ.ടി.എമുകള്‍ നവീകരിക്കുന്ന ജോലികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തറിലെ മണി എക്സ്ചേഞ്ചുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും പുതിയ കറന്‍സികളുടെ ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ കറന്‍സിയായ ഇരുനൂറ് റിയാലിന്റെ നോട്ടുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ല. ഉടന്‍ തന്നെ അധികൃതര്‍ ശ്രദ്ധ ചെലുത്തി നേരേയാക്കണമെന്നാണ് ജനങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

Most Popular