Sunday, July 25, 2021
Home Gulf ഒമാനിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ഡൗൺ

ഒമാനിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ഡൗൺ

മസ്കറ്റ്: ഒമാനിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക് ഡൗൺ. ബലിപെരുന്നാൾ ദിനമായ ഇന്ന് മുതൽ ശനിയാഴ്ചവരെയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രകൾ, പൊതു സ്ഥലങ്ങളിലെ ഒത്തുചേരൽ എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്. പെരുന്നാൾ ദിനമായ ഇന്ന് നിയന്ത്രണങ്ങൾ കര്ശനമാക്കിയില്ലെങ്കിൽ കൂടുതൽ രോഗ വ്യാപനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തിയത്.

എന്നാൽ ബലിമാംസ വിതരണം, പെരുന്നാൾ നിസ്‌കാരം എന്നിവ കർശന നിയന്ത്രണങ്ങളോടെ നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂട്ടം കൂടിയുള്ള യാതൊരു ആഘോഷവും പാടില്ല. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും സുൽത്താനേറ്റ് ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് ബിൻ ഹമദ് അൽഖലീലി പറഞ്ഞു.

Most Popular