Saturday, April 17, 2021
Home Gulf കോവിഡ് ബാധിതനുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടന തലവന്‍ ക്വാറന്റൈനില്‍

കോവിഡ് ബാധിതനുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടന തലവന്‍ ക്വാറന്റൈനില്‍

ജനീവ: കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ക്വാറന്റൈനില്‍ പ്രവേശിച്ചു.

പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പര്‍ക്കത്തില്‍ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്നും എന്നാല്‍ തനിക്കിതുവരെ കൊവിഡ് ലക്ഷണങ്ങള്‍ അനഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

നാമെല്ലാവരും ആരോഗ്യ മാര്‍ഗനിര്‍ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്നും അങ്ങനെയാണ് നമ്മള്‍ കൊവിഡ് വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

Most Popular