Sunday, April 11, 2021
Home Gulf യുഎഇയില്‍ ഇന്ന് 323 പേര്‍ കോവിഡ് മുക്തര്‍; 225 പുതിയ രോഗികള്‍

യുഎഇയില്‍ ഇന്ന് 323 പേര്‍ കോവിഡ് മുക്തര്‍; 225 പുതിയ രോഗികള്‍

ദുബായ്: യുഎഇയില്‍ ഇന്ന് പുതിയ 225 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഗോഗമുക്തരായത് ആശ്വാസം പകരുന്നു. ഇന്ന് 323 പേര്‍ക്കാണ് രോഗം ബേധമായത്. ഒരാള്‍ മരിച്ചു.

പുതുതായി 61,000ത്തിന് മുകളില്‍ ആളുകളില്‍ കോവിഡ് പരിശോധന നടത്തിയതായും അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസ് കേസുകള്‍ നേരത്തേ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു. ഇതിന്‍ പ്രകാരം ഇതുവരെ 5.5 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് നടത്തിത്.

അതേസമയം, യുഎഇയില്‍ നടക്കുന്ന കോവിഡ് 19 വാക്‌സിനേഷന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. നിലവില്‍ അയ്യായിരം സന്നദ്ധപ്രവര്‍ത്തകരില്‍ ആദ്യ പ്രതിരോധ കുത്തിവെപ്പ് പരീക്ഷിച്ചു. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച കേന്ദ്രത്തില്‍ വെച്ചാണ് അബുദാബി ആരോഗ്യവകുപ്പ് ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കാബിയുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നല്‍കിയത്.

Most Popular