Tuesday, April 13, 2021
Home Gulf ഖത്തറിൽ ഇന്ന് 235 പേർക്ക് കോവിഡ്; 221 പേർ രോഗമുക്തരായി

ഖത്തറിൽ ഇന്ന് 235 പേർക്ക് കോവിഡ്; 221 പേർ രോഗമുക്തരായി

ദോഹ: ഇന്ന് 235 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും 221 പേർരോഗമുക്തി നേടിയതായും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിൽ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 2,883 ആയി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,21,287 പേർക്കാണ്. ഇതിൽ 1,18,199 പേർ രോഗമുക്തരായി.

അതേസമയം, ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 205 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,463 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഇതോടെ രാജ്യത്ത് ഇതുവരെ 6,80,633 പേരെ പരിശോധയ്ക്ക് വിധേയമാക്കി.

നിലവിൽ രോഗമുള്ള 2,883 പേരിൽ 375 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 50 പേർ ഗുരുതരാവസ്ഥയിലാണ്.

Most Popular