Monday, September 27, 2021
Home Gulf കോവിഡ് 19: സൗദിയിൽ ഇന്ന് 687 പുതിയ രോഗികൾ; 24 മരണം

കോവിഡ് 19: സൗദിയിൽ ഇന്ന് 687 പുതിയ രോഗികൾ; 24 മരണം

റിയാദ്: സൗദിയിൽ ഇന്ന് 24 പേർ കോവിഡ് ബാധിച്ചു മരിച്ചു. 687 പേർക്കാണ് ഇന്ന് പുതുതായി രോഗം ബാധിച്ചത്. 935 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതു വരെ രോഗം സ്ഥിരീകരിച്ചത് 3,24,407 പേർക്കാണ്. ഇതിൽ 3,00,933 പേർ രോഗമുക്തരായി. രോഗം ബാധിച്ച് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 4,213 മരണങ്ങളാണ്. നിലവിലുള്ള 19,261 രോഗികളിൽ 1368 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

രാജ്യത്ത് ഇതുവരെ 5,645,077 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Most Popular