Tuesday, September 28, 2021
Home Gulf യുഎഇയിൽ 3- 17 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി

യുഎഇയിൽ 3- 17 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി

യുഎഇ:യുഎഇയിൽ 3-17 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി. സിനോഫാം വാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ സിനോഫാം കോവിഡ് വാക്സിൻ പരീക്ഷിച്ച് ഫലപ്രാപ്തിയെക്കുറിച്ചുള്ള യുഎഇയുടെ പഠനത്തിൽ 900 കുട്ടികൾ ഭാഗമായതായി ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ -പ്രതിരോധ മന്ത്രാലയത്തിന്റെ (MoHAP) മേൽനോട്ടത്തിൽ നടന്ന ഈ പഠനം പൂർണ്ണ രക്ഷാകർതൃ സമ്മതത്തോടെയാണ് നടത്തിയത്.

Most Popular