കുവൈത്ത് സിറ്റി: പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈത്ത് വ്യോമയാന മന്ത്രാലയം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിദിനം കുവൈത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 1000 ആയി കുറയ്ക്കാനാണ് വ്യോമയാന വകുപ്പിന്റെ തീരുമാനം. ഇന്ന് മുതല്‍ ഫെബ്രുവരി ആറുവരെയാണ് നിയന്ത്രണം. കുവൈത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയതായി എയര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ റജ്ഹി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്ത് ജാഗ്രത കനപ്പിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍നിന്ന് വന്ന രണ്ട് കുവൈത്തി വനിതകള്‍ക്കും ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയിരുന്നു. വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസ് രാജ്യത്ത് എത്താതിരിക്കാന്‍ കുവൈത്ത് പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിമാനത്താവളം വഴിയും കര അതിര്‍ത്തി വഴിയും രാജ്യത്തെത്തുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യമായി പി.സി.ആര് പരിശോധന നടത്തുന്നു. അതേസമയം, യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെങ്കിലും നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തില്ലെന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ബാധകമല്ലെന്ന് വ്യോമയാന അധികൃതരും പറഞ്ഞു