ദോഹ: ഖത്തറില്‍ ഇന്ന് 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 42 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. 201 പേരാണ് രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച രോഗമുക്തി കേസുകളുടെ എണ്ണം 130881 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,698 പേരാണ്. 39 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇനി ആശുപത്രിയില്‍ ചികിത്സയിലുള്ളത് 291 പേരാണ്.