Thursday, August 5, 2021
Home Gulf ഒമാനില്‍ കോവിഡ് രോഗമുക്തിനിരക്ക് 90 ശതമാനത്തിന് മുകളിലെത്തി

ഒമാനില്‍ കോവിഡ് രോഗമുക്തിനിരക്ക് 90 ശതമാനത്തിന് മുകളിലെത്തി

മസ്‌കത്ത്: രാജ്യത്തെ കോവിഡ് 19 മുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഒമാനിലെ 90 ശതമാനത്തിലധികം ആളുകളിലും പരിശോധന നടത്തിക്കഴിഞ്ഞു.

ഏറ്റവും അവസാനം പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്ത് 81,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73,481 പേര്‍ രോഗമുക്തി നേടി. ഇതു പ്രകാരം 90.3 ശതമാനമാണ് രോഗമുക്തിനിരക്ക്. ഇത് കൊറോണവൈറസ് ജോണ്‍ ഹോപ്കിന്‍സ് വിവരശേഖരണ കണക്കനുസരിച്ച് ആഗോളതലത്തിലെ രോഗമുക്തി നിരക്കിനേക്കാള്‍ 30 ശതമാനം കൂടുതലാണ്. 60.3 ശതമാനമാണ് ആഗോളതലത്തിലെ രോഗമുക്തി നിരക്ക്.

Most Popular