Saturday, April 17, 2021
Home Gulf സ്‌കൂൾ തുറക്കൽ; ഷാർജയിൽ വിദ്യാർഥികൾക്ക് കോവിഡ് പരിശോധന നിർബന്ധം

സ്‌കൂൾ തുറക്കൽ; ഷാർജയിൽ വിദ്യാർഥികൾക്ക് കോവിഡ് പരിശോധന നിർബന്ധം

ദുബായ്: ആഗസ്റ്റ് 30 മുതൽ പുതിയ അധ്യയനവർഷം ആരംഭിക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിലേക്ക് വരുന്ന മുഴുവൻ വിദ്യാർഥികളും, അധ്യപകരും മറ്റ് ജീവനക്കാരും നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാകണം. കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ സ്‌കൂൾ കോംപൗണ്ടിനകത്തേക്ക് പ്രവേശനമുള്ളൂ. ആഗസ്റ്റ് 30 മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) നിർദേശിച്ച നിരവധി സുരക്ഷാമാനദണ്ഡങ്ങളിൽ ഒന്നാണിത്.

ഷാർജയിലെ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് സ്വകാര്യ സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാർഥികളുടെയും സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യുഎഇ സർക്കാർ ഏടുക്കുന്ന സുപ്രധാന സംരംഭമാണിതെന്നും അധികൃതർ വ്യക്തമാക്കി.

കാമ്പസിലേക്ക് തിരിച്ചെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് -19 പരീശോധന നിർബന്ധമാണെന്ന് കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

Most Popular