Wednesday, May 12, 2021
Home Gulf ഖത്തറില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന ഹെല്‍ത്ത് സെന്ററുകളുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന ഹെല്‍ത്ത് സെന്ററുകളുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രാഥമിക മുന്‍ഗണനാ മാനദണ്ഡങ്ങള്‍ പ്രകാരം ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്സിനുകള്‍ ലഭ്യമാവുക.

വാക്സിനേഷനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ഫോണില്‍ വിളിച്ചോ അല്ലെങ്കില്‍ എസ്.എം.എസ് മുഖേനയോ അധികൃതര്‍ വിവരം അറിയിക്കുകയും ഏഴ് നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിലൊന്നില്‍ അപ്പോയിന്റ്മെന്റ് നല്‍കുകയും ചെയ്യും.

ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് നിര്‍മ്മിക്കുന്ന കൊവിഡ് വാക്സിനാണ് ഖത്തര്‍ അനുമതി നല്‍കിയിരിക്കുന്നത്. വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മേധാവി ഡോ. അബ്ദുള്‍ ലത്തിഫ് അല്‍ ഖാല്‍ വ്യക്തമാക്കി.

ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയുള്ള ഖത്തറിലെ വാക്സിനേഷന്റെ ആദ്യ ഘട്ടത്തില്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത അസുഖമുള്ളവര്‍, ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥര്‍, 16 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക.

വാക്സിനേഷന്‍ നല്‍കുന്ന ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍:

* അല്‍ വാജ്ബ ഹെല്‍ത്ത് സെന്റര്‍

* ലീബെയ്ബ് ഹെല്‍ത്ത് സെന്റര്‍

* അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍

* ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍

* റാവദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍

* അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍

* മുയ്തര്‍ ഹെല്‍ത്ത് സെന്റര്‍

Most Popular