Thursday, July 29, 2021
Home Gulf ദോഹയിൽ വടകര വില്യാപ്പിള്ളി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ദോഹയിൽ വടകര വില്യാപ്പിള്ളി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: വടകര വില്യാപ്പിള്ളി സ്വദേശി ദോഹയിൽ കോവിഡ് ബാധിച്ചു മരിച്ചു. അരയാക്കൂൽ സ്വദേശി വെങ്ങപ്പറ്റ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്. മദീന ഖലീഫയിലെ കിവി ജ്യൂസ് സ്റ്റാൾ ഉടമയായിരുന്നു. ഖത്തറിലും ബഹ്‌റൈനിലും ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: ജമീല. മക്കൾ: നിഹാൽ, നിഹാസ്.

ഒരു മാസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വെന്റലേറ്ററിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് വെളുപ്പിന് മരിക്കുകയായിരുന്നു. ഇന്നുച്ചയോടെ മൃതദേഹം ദോഹയിൽ ഖബറടക്കി.

Most Popular