Tuesday, September 28, 2021
Home Gulf കുവൈത്തിൽ കോവിഡ് നിരക്ക് കുറയുന്നു

കുവൈത്തിൽ കോവിഡ് നിരക്ക് കുറയുന്നു

കുവൈത്ത് :കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വാക്‌സിനേഷൻ ദൗത്യം എത്രയും വേഗത്തിലാക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ , രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 406540 ആണ് . 606 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തു . 10757 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 6904 പേർ ചികിത്സയിലും, 205 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 2.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിൽ ഉയർന്ന കോവിഡ് നിരക്കാണ് ഇപ്പോൾ നിയന്ത്രണത്തിലായിരിക്കുന്നത്.

Most Popular