Wednesday, June 23, 2021
Home Gulf ദോഹ ഹമദ് വിമാനത്താവളത്തില്‍ കോവിഡ് നിര്‍മാര്‍ജ്ജനം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആദരം

ദോഹ ഹമദ് വിമാനത്താവളത്തില്‍ കോവിഡ് നിര്‍മാര്‍ജ്ജനം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആദരം

ദോഹ: രാജ്യത്തെ കോവിഡ് നിര്‍മാര്‍ജ്ജനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക ആദരം സംഘടിപ്പിച്ചു. ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഹമദ് വിമാനത്താവളത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടാന്‍ ഹമദ് വിമാനത്താവളത്തെ പ്രാപ്തമാക്കിയത് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ കൊണ്ട് കൂടിയാണ്.

ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടാതെ നിരവധി അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളും ദോഹ ഹമദ് വിമാനത്താവളത്തിലെ കൊവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിട്ടുണ്ട്.

കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ദോഹ വിമാനത്താവളം പൂര്‍ണമായും അടച്ചിടാതെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മറ്റ് നിരവധി ആഗോള സഞ്ചാരികള്‍ക്കും
സൗകര്യമൊരുക്കിയതും ആരോഗ്യ പ്രവര്‍ത്തകരുടെ മികവ് കൊണ്ടാണ്

Most Popular