Sunday, July 25, 2021
Home Gulf കുവൈത്തില്‍ ഇന്ന് 620 പേര്‍ക്ക് കോവിഡ്; 704 പേര്‍ക്ക് രോഗമുക്തി

കുവൈത്തില്‍ ഇന്ന് 620 പേര്‍ക്ക് കോവിഡ്; 704 പേര്‍ക്ക് രോഗമുക്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 620 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 469 ആയി. ഇവരില്‍ 423 പേര്‍ സ്വദേശികളാണ്. കുവൈത്തില്‍ ഇതു വരെ 70,045 പേരാണ് രോഗബാധിതരായത്.

ഇന്ന് 704 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗം ബേധമായവരുടെ എണ്ണം 61,610 ആയി. 7,966 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നു. ഇവരില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,599 പേര്‍ക്ക് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,22,200 ആയി.
വിവിധമേഖലയില്‍ ഇന്ന്: ഫര്‍വ്വാനിയ 100, അഹമദി 220, ഹവല്ലി 82, കേപിറ്റല്‍ 79, ജഹറ 139.

Most Popular