Friday, April 23, 2021
Home Gulf സൗദിയില്‍ കോവിഡ് മുക്തനായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ കോവിഡ് മുക്തനായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കഴിഞ്ഞ മാസം കോവിഡ് 19 ബാധിച്ച് പിന്നീട് രോഗമുക്തനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകന്‍ അജുമോന്‍(33) ആണ് മരിച്ചത്. നാല് വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ മാസം ആദ്യം കോവിഡ് സ്ഥിരീകരിച്ച അജുമോന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആകുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഉറക്കത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ഉണര്‍ന്ന ഇദ്ദേഹത്തെ കുടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. മൃതദേഹം ദമ്മാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Most Popular