Tuesday, August 3, 2021
Home Gulf കോവിഡ്: യുഎഇയിൽ സുരക്ഷാനിർദേശങ്ങൾ ലംഘിച്ചാൽ ഉടൻ നടപടി

കോവിഡ്: യുഎഇയിൽ സുരക്ഷാനിർദേശങ്ങൾ ലംഘിച്ചാൽ ഉടൻ നടപടി

ദുബായ്: മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് പ്രതിരോധ സുരക്ഷാനിർദേശങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്നവരെ പിടിക്കാൻ സിസിടിവി ക്യാമറാ നിരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട് എമർജൻസി കൺട്രോൾ റൂമുമായി വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ ബന്ധിപ്പിച്ച് ജീവനക്കാരെയും സന്ദർശകരെയും നിരീക്ഷിച്ച് തത്സമയ നടപടികൾ കൈക്കൊള്ളും.

24 മണിക്കൂറും നിരീക്ഷണം സാധ്യമാണെന്ന് സാമ്പത്തിക വികസന വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ കരീം അൽ ബലൂഷി അറിയിച്ചു. അൽഐൻ, അൽദഫ്‌റ മേഖലകളിലും നിരീക്ഷണം നടക്കന്നുണ്ട്.

Most Popular