Friday, June 25, 2021
Home Gulf കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലം സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലം സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

ദുബായ്: ഇന്ത്യയിലെ ഏഴ് ലബോറട്ടറികളില്‍ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബുകള്‍, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ. പി. ഭാസിന്‍ പാത് ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍, അസാ ഡയഗ്‌നോസ്റ്റിക് സെന്റര്‍, 360 ഡയഗ്‌നോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ് എന്നിവയില്‍ നിന്നുള്ള ഫലമാണ് ദുബായില്‍ സ്വീകരിക്കാത്തത്. അംഗീകൃത പ്യുവര്‍ ഹെല്‍ത്ത് ലാബുകളില്‍ നിന്നു മാത്രം കോവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

യുഎഇയിലേയ്ക്ക് വരുന്ന 12 വയസിന് മുകളിലുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം ലഭിച്ച കോവിഡ് 19 ആര്‍ടി -പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി കൈയില്‍ കരുതണം. അതോടൊപ്പം പരിശോധനാ ഫലം ഇംഗ്ലീഷിലോ ആ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടത്തിയതോ ആയിരിക്കണം. കൂടാതെ, ഹെല്‍ത്ത് കെയര്‍ അധികൃതറുടെ പേര്, ബന്ധപ്പെടേണ്ട വിലാസം, ഒപ്പ്, മുദ്ര എന്നിവ പതിച്ചിരിക്കണം. വിവരങ്ങള്‍ screening.purehealth.ae എന്ന വെബ് സൈറ്റില്‍ ലഭിക്കും. നേരത്തെ ഇതില്‍ നാലു ലാബുകളെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഫ്‌ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു ലാബുകള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Most Popular