Wednesday, May 12, 2021
Home Gulf കോവിഡ്: രാജ്യത്ത് കുടുങ്ങിയ വിദേശ വാഹനങ്ങൾക്ക് പിഴ ഇളവ് നൽകി സൗദി

കോവിഡ്: രാജ്യത്ത് കുടുങ്ങിയ വിദേശ വാഹനങ്ങൾക്ക് പിഴ ഇളവ് നൽകി സൗദി

ദമ്മാം: കോവിഡ് പശ്ചാത്തലത്തിൽ നിശ്ചിത സമയ പരിധിക്കകം രാജ്യം വിടാത്തതിന്റെ പേരിൽ അടയ്‌ക്കേണ്ട വിദേശ വാഹനങ്ങൾക്കുള്ള പിഴയിൽ സൗദി കസ്റ്റംസ് ഇളവ് നൽകി. 2019, ഡിസംബർ 12 മുതൽ സൗദിയിൽ പ്രവേശിക്കുകയും കോവിഡ് മുലം തിരിച്ചു പോകാൻ കഴിയാത്തതുമായ വാഹനങ്ങൾക്കാണ് ഇളവ് അനുവദിക്കുക.

എന്നാൽ, ഈ സമയ പരിധിയിൽ പെടുന്ന വാഹനങ്ങൾ ഇന്ന് മുതൽ ഒരു മാസത്തിനകം സൗദിയിൽ നിന്ന് പുറത്ത് പോയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പിഴ ഇളവ് നൽകണമെന്ന് വ്യക്തമാക്കുന്ന അപേക്ഷ കസ്റ്റംസിന് സമർപ്പിക്കണമെന്ന് സൗദി കസ്റ്റംസ് അറിയിച്ചു.

Most Popular