Saturday, July 24, 2021
Home Gulf കോവിഡ് വ്യാപനം കൂടുന്നു; ഖത്തറിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കും

കോവിഡ് വ്യാപനം കൂടുന്നു; ഖത്തറിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കും

ദോഹ: ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തുന്ന ഒത്തുചേരലുകൾക്കും പൊതുപരിപാടികൾക്കും തടയിട്ട് ഖത്തർ. ഇത്തരം ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപന തോത് വർധിക്കാൻ ഇടയാക്കിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി.

ബലിപെരുന്നാൾ സമയത്ത് മുൻകരുതൽ പാലിക്കാതെ നടത്തിയ ഒത്തുചേരലുകൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം വർധിപ്പിക്കാൻ ഇടയാക്കിയെന്ന് നാഷനൽ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ പറഞ്ഞു. ഈദുൽ ഫിത്വറിനും രോഗവ്യാപനത്തിൽ വർധനവുണ്ടായിരുന്നെങ്കിലും ബക്രീദ് സമയത്തെക്കാൾ കുറവായിരുന്നെന്നാണ് കണ്ടെത്തൽ. സ്വദേശികളും വിദേശികളുമായ യുവാക്കൾക്കിടയിലാണ് രോഗവ്യാപനമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിലും നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടായില്ലെങ്കിൽ ലോക്ക്ഡൗൺ നാലാം ഘട്ടം ഇനിയും നീളും.
സെപ്തംബറിൽ സ്‌കൂൾ തുറക്കാൻ തീരുമാനമുണ്ടെങ്കിലും അതും നീട്ടി വെക്കേണ്ടി വരും. സ്‌കൂൾ തുറന്നാൽ തന്നെ വിദ്യാർഥികൾ ക്ലാസ് മുറിക്കകത്തും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടി വരുമെന്നും ആദ്ദേഹം പറഞ്ഞു. നിലവിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. കാറിൽ ഡ്രൈവറടക്കം നാല് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. ഒരേ കുടുംബത്തിലുള്ളവർക്ക് ഇളവുണ്ട്.

Most Popular