News Flash
X
ദുബായിലെ മൂന്ന് മാളുകളിൽ കോവിഡ് പരിശോധനാ സൗകര്യം

ദുബായിലെ മൂന്ന് മാളുകളിൽ കോവിഡ് പരിശോധനാ സൗകര്യം

personmtp rafeek access_timeWednesday October 14, 2020
HIGHLIGHTS
കോവിഡ് പരിശോധനയ്ക്ക് ദുബായിലെ മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത് അതോറിറ്റി.

ദുബായ്: കോവിഡ് പരിശോധനയ്ക്ക് ദുബായിലെ മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത് അതോറിറ്റി. മാൾ ഓഫ് എമിറേറ്റ്‌സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം. ഹെൽത്ത് അതോറിറ്റിയുടെ ടോൾഫ്രീ നമ്പർ 800342ൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം പരിശോധനയ്ക്ക് പോകാം.

എല്ലാദിവസവും രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയാണ് പരിശോധന. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. 150 ദിർഹമാണു നിരക്ക്.

എന്നാൽ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമായ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് എളുപ്പം പരിശോധന നടത്താനുള്ള സൗകര്യത്തിനാണ് ഇവ സജ്ജമാക്കിയത്. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിലും പിസിആർ/ ലേസർ പരിശോധനയുടെ ഫലം ആവശ്യമാണ്. പ്രതിദിനം 180 പരിശോധനകൾ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

SHARE :
folder_openTags
content_copyCategory