Saturday, April 17, 2021
Home Gulf Bahrain കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

കോവിഡ്: ബഹ്‌റൈനിലെ മരണസംഖ്യ 173 ആയി

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച മൂന്ന് പേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 173 ആയി. രണ്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് ഇന്നലെ മരിച്ചത്.

405 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 241 പേർക്ക് സമ്പർക്കരോഗബാധയാണ്. നാല് പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 160 പേർ പ്രവാസികളാണ്. രാജ്യത്ത് ഇതു വരെ 47,185 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 3,482 പേരാണ്. ഇതിൽ 41 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ 322 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 43,529 പേർ രോഗമുക്തരായി.

Most Popular