Monday, April 12, 2021
Home Gulf കോവിഡ്: ആഗോളതലത്തിൽ ഏറ്റവും കുറവ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഖത്തറിനെ അഭിനന്ദിച്ച് യു.എൻ

കോവിഡ്: ആഗോളതലത്തിൽ ഏറ്റവും കുറവ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഖത്തറിനെ അഭിനന്ദിച്ച് യു.എൻ

ദോഹ: ആഗോള തലത്തിൽ ഏറ്റവും കുറവ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഖത്തറിനെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് അഭിനന്ദിച്ചു. ഏഷ്യൻ രാഷ്ട്രങ്ങളായ സിംഗപ്പൂരും ഖത്തറുമാണ് ഏറ്റവും കുറവ് മരണങ്ങൾ ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാഷ്ട്രങ്ങങ്ങളായി തുടരുന്നത്. ഇക്കാര്യത്തിൽ ഖത്തർ സ്വീകരിച്ച നടപടിക്രമങ്ങൾ ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും മാതൃകയാക്കാമെന്നും ഡോ. ടെഡ്രോസ് അഭിപ്രായപ്പെട്ടു.

നേരിട്ട് ദോഹയിലെത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയാണ് ലോകാരോഗ്യ സംഘടനാ ജനറൽ അഭിനന്ദനം അറിയിച്ചത്. പ്രാദേശികമായി കോവിഡ് തടയാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ ഖത്തർ ദരിദ്ര രാഷ്ട്രങ്ങൾക്ക് കോവിഡ് സഹായങ്ങൾ നൽകുന്നത് യു.എന്നിന്റെ പ്രത്യേക പരിഗണനയിൽ വന്നിട്ടുണ്ട്.

ഫിഫ ലോകകപ്പ് അടക്കമുള്ള ഖത്തറിന്റെ ഭാവി പദ്ധതികളിൽ മോണിറ്റർ ഓർഗനൈസേഷൻ എന്ന നിലക്ക് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഖത്തർ അധികൃതരുമായുള്ള പ്രാരംഭ ചർച്ചകൾ ഉടൻ ഖത്തറിൽ ആരംഭിക്കുമെന്നും ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി.

Most Popular