Thursday, July 29, 2021
Home Gulf ഖത്തറിൽ ഇന്ന് 225 പേർക്ക് കോവിഡ്; 249 പേർക്ക് രോഗമുക്തി

ഖത്തറിൽ ഇന്ന് 225 പേർക്ക് കോവിഡ്; 249 പേർക്ക് രോഗമുക്തി

ദോഹ: ഖത്തറിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 249 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,21,512 പേർ രോഗമുക്തരായി.

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 2,926 പേരാണ്. 441 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു. 63 പേരാണ് ഇനി തീവ്രപരിചരണത്തിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന്‌പേരെക്കൂടി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,974 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,51,104 പേരുടെ സാമ്പിളുകൾ പരിശോധിച്ചു.

Most Popular