Saturday, June 19, 2021
Home Gulf ഖത്തറില്‍ 250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 267 പേര്‍

ഖത്തറില്‍ 250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 267 പേര്‍

ദോഹ: ഖത്തറില്‍ ഇന്ന് 250 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ റിപ്പോര്‍ട്ടോടു കൂടി രാജ്യത്തെ ആകെ രോഗമുക്തി കേസുകളുടെ എണ്ണം 128,884 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇന്ന് 267 പേരാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. 38 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിവരാണ്.രാജ്യത്ത് നിലവില്‍ 2825 പേര്‍ ചികിത്സയിലാണ്. 38 പേരാണ് ഐ.സി.യുവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പുതുതായി രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular