Tuesday, June 15, 2021
Home Gulf സൗദിയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ്; 386 പേര്‍ കൂടി രോഗമുക്തരായി

സൗദിയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ്; 386 പേര്‍ കൂടി രോഗമുക്തരായി

സൗദിയില്‍ ഇന്ന് 217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 357,128 ആയി. ഇന്ന് 386 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 346,409 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 4,835 പേരാണ്. ഇതില്‍ 674 പേര്‍ തീവ്രപരിചരണത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 5,884 ആയി.

Most Popular