
കോവിഡ് വാക്സിനേഷന്; ഖത്തറില്‍ രണ്ടാം ഘട്ടം ഇന്നാരംഭിക്കും
ദോഹ: ഖത്തറില്‍ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ഇന്നാരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിന് ഒന്നാം ഘട്ട വാക്സിനേഷന് എടുത്തവര്ക്കുള്ളതാണ് രണ്ടാം ഘട്ട വാക്സിനേഷന്. ആദ്യ ഡോസ് വാക്സിന് എടുത്തവര്‍ക്ക് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ഇതോടെ 95 ശതമാനവും പ്രതിരോധ ശേഷി വാക്സിന് കുത്തിവെയ്ക്കപ്പെട്ടവര്ക്ക് കൈവരുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. നിലവില്‍ പത്തോളം ഹെല്‍ത്ത് സെന്ററുകളിലാണ് കോവിഡ് വാക്സിന് നല്‍കുന്നത്. രാജ്യത്ത് പ്രായമായവര്‍ക്കും മറ്റും മുന്‍ഗണന ക്രമങ്ങള്‍ അനുസരിച്ചാണ് വാക്സിന് നല്‍കുന്നത്. നിലവില്‍ എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന് നല്‍കുന്നതിനുള്ള ഒന്നാം ഘട്ട നടപടികര്‍മ്മങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ വാക്സിനേഷന് നിരസിച്ചവര്‍ക്ക് പിന്നീട് വാക്സിനേഷന് സ്വീകരിക്കാന്‍ അനുവാദമുള്ള സമയം ജനങ്ങളെ ആരോഗ്യ മന്ത്രാലയം നേരിട്ട് അറിയിക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു