Wednesday, September 22, 2021
Home Gulf ദുബൈയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിൻ സൗജന്യം

ദുബൈയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിൻ സൗജന്യം

അബൂദാബി: കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിക്കുന്നത്തിനായി ഇപ്പോൾ ദുബൈയിലെ ഏതാനം സ്വകാര്യ ആശുപത്രികൾ ഫൈസർ-ബയോ എൻ ടെക് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ വിതരണത്തിനായി തയ്യാറാക്കിക്കഴിഞ്ഞു. ഇത് കോവിഡിനെതിരെ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പറയപ്പെടുന്നു. വാക്സിൻ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ താമസക്കാർക്ക് ഇപ്പോൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും ഫ്രീ ആയി വാക്‌സിൻ സ്വീകരിക്കുവാനും സാധിക്കും.
ദുബായ് ജെബൽ അലിയിലെ ആസ്റ്റർ സിഡാർസ് ഹോസ്പിറ്റലാണ് രജിസ്റ്റർ ചെയ്യുന്നവർക്ക് 2021 ജൂൺ 27 മുതൽ വാക്സിൻ സൗജന്യമായി നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ഫൈസർ-ബയോ എൻ ടെക് വാക്‌സിൻ ആശുപത്രിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ലഭ്യമാണെന്നും വാക്സിനേഷനായി സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ആസ്റ്റർ സിഡാർസ് ഹോസ്പിറ്റൽ അധികൃതർ നിർദ്ദേശിച്ചു.

ദുബായിലെ സുലേഖ ഹോസ്പിറ്റലും 21 മുതൽ 28 ദിവസത്തിനുള്ളിൽ ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ നൽകുന്നുണ്ട്. ഷാർജ വിസയുള്ളവരും ദുബായിൽ താമസിക്കുന്നവരുമായ ആളുകൾക്ക് ദുബായിൽ താമസിക്കുന്നതിന്റെ തെളിവ് അവരുടെ ദേവ ബിൽ അല്ലെങ്കിൽ എജാരി ഹാജരാക്കാൻ കഴിയുമെങ്കിൽ ഈ സൗജന്യ വാക്സിൻ പ്രയോജനപ്പെടുത്താമെന്നും സുലേഖ ആശുപത്രി അധികൃതർ അറിയിച്ചു. . നേരത്തെ, മിക്ക സർക്കാർ ആരോഗ്യ കേന്ദ്രങ്ങളും മാത്രമേ ആർ‌എൻ‌എ ടെക്നോളജി വാക്സിൻ (ഫൈസർ) നല്കിയിരുന്നുള്ളു, ദുബായിലെ സ്വകാര്യ ആശുപത്രികളിൽ സിനോഫാർം മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Most Popular