Sunday, June 20, 2021
Home Gulf ഖത്തറിലേക്കുള്ള കോവിഡ് വാക്സിന്റെ ആദ്യ ഗഡു അടുത്തമാസം ആദ്യം എത്തുമെന്ന് അധികൃതര്‍

ഖത്തറിലേക്കുള്ള കോവിഡ് വാക്സിന്റെ ആദ്യ ഗഡു അടുത്തമാസം ആദ്യം എത്തുമെന്ന് അധികൃതര്‍

ദോഹ: ഖത്തറിലേക്കുള്ള കോവിഡ് വാക്സിന്റെ ആദ്യ ഗഡു അടുത്തമാസം ആദ്യം എത്തുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അല്‍ മസ്ലമണി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യത്തെത്തുന്ന കോവിഡ് വാക്സിന്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമാണ്. വാക്സിന്‍ പൂര്‍ണമായും സൗജന്യമാണെന്നും വാക്സിനെടുക്കല്‍ നിര്‍ബന്ധമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹമദ് അധികൃതരുടെ ക്ലിനിക്കുകള്‍ വഴി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും കോവിഡ് വാക്സിന്‍ എത്തിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

ഇതിനായി മന്ത്രിതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും നിശ്ചയിച്ചിട്ടുണ്ട്. ഫൈസര്‍, മൊഡേണ തുടങ്ങിയ കമ്പനികളുടെ വാക്സിനുകളാണ് ഖത്തര്‍ കരാര്‍ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നും അല്‍ മസ്ലമണി പറഞ്ഞു.

അതേസമയം, ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഐക്യവും അര്‍പ്പണ ബോധവും കോവിഡിനെ രാജ്യത്ത് നിന്നും തുരത്താന്‍ കരണമാക്കിയതായും അല്‍ മസ്ലമണി കൂട്ടിച്ചേര്‍ത്തു

Most Popular