കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ഫ്യു പ്രഖ്യാപിക്കുവാന്‍ സാധ്യതയേറി. ഇന്ന് ചേരുന്ന കൊറോണ എമര്‍ജന്‍സി മിനിസ്റ്റീരിയല്‍ കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം ആസൂത്രണം ചെയ്യുകയും ഇതിന്റെ റിപ്പോര്‍ട്ട് നാളെയോ ബുധനാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്യും .റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് മന്ത്രി സഭാ തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു .ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട അവധി ദിനങ്ങള്‍ക്ക് മുന്നോടിയായി തീരുമാനം പ്രഖ്യാപിക്കും .രാജ്യത്ത് കഴിഞ്ഞ 20 ദിവസത്തിനിടെ 80 ഓളം പേര് കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ,ആഭ്യന്തര മന്ത്രാലയം, മാധ്യമപ്രതിനിധികള്‍ , ദേശീയ ഗാര്‍ഡ്, അഗ്നിശമന വകുപ്പ്, സിവില്‍ ഏവിയേഷന്‍ . എന്നിവരുടെ അടിയന്തര യോഗം ഇന്നലെ ചേര്‍ന്നിരുന്നു .യോഗത്തില്‍ രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു
. അതിനിടെ രാജ്യത്തെ ഏത് അടിയന്തര സാഹചര്യവും നേരിടുവാന്‍ ആഭ്യന്തര ഉദ്യോഗസ്ഥര്‍ തയ്യാറാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റും സന്നദ്ധപ്രവര്ത്തകാരോട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്