Tuesday, September 28, 2021
Home Gulf ഡി റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ഡി റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ദോഹ∙ ഡി റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം. ഇന്നും നാളെയും രാത്രിസമയങ്ങളിൽ ആറു മണിക്കൂറാണ് റോഡ് അടയ്ക്കുക. നുഐജ ഇന്റർസെക്​ഷനിൽ (മാൾ) നിന്ന് ലുലു ഇന്റർസെക്​ഷൻ വരെയുള്ള ഒരു വശത്തേക്കുള്ള റോഡ് ആണ് വെളളിയാഴ്ച അർധരാത്രി 12.00 മുതൽ ശനിയാഴ്ച പുലർച്ചെ 6.00 വരെയും ശനിയാഴ്ച അർധരാത്രി 12.00 മുതൽ ഞായറാഴ്ച പുലർച്ചെ 6.00 വരെയും അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി വ്യക്തമാക്കി. ഈ സമയങ്ങളിൽ യാത്രക്കാർ സമാന്തര സർവീസ് റോഡുകൾ ഉപയോഗിക്കണം.

ഇതോടൊപ്പം ലുലു ഇന്റർസെക്​ഷനിലെ ഇടത്തേക്കുള്ള പാതയും യു-ടേണും അടയ്ക്കും. പ്രധാന റോഡും വലത്തേക്കുള്ള പാതയും ഗതാഗതത്തിനായി തുറക്കും. യാത്രക്കാർക്ക് നുഐജ, ദോഹ ഇന്റർനാഷനൽ എയർപോർട്ട് ഇന്റർസെക്​ഷൻ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്താം.

ഡി-റിങ് റോഡിലെ പ്രധാന മൂന്നു ഇന്റർസെക്‌ഷനുകളുടെ നവീകരണജോലി ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കുന്നതിനായി ഗതാഗത വകുപ്പുമായി സഹകരിച്ചാണ് നിയന്ത്രണം.

Most Popular