Tuesday, July 27, 2021
Home Gulf ദമാം അപകടം: മരണത്തിലും ഒന്നിച്ച് ബാല്യകാല സുഹൃത്തുക്കൾ

ദമാം അപകടം: മരണത്തിലും ഒന്നിച്ച് ബാല്യകാല സുഹൃത്തുക്കൾ

ദമാം: ഇന്നലെ പുലർച്ചെ ദമാമിലുണ്ടായ അപകടത്തിൽ മരിച്ച മൂവരും ബാല്യകാലസുഹൃത്തുക്കൾ. ചെറുപ്പം മുതൽ കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒന്നായി. ദമാം- അൽഖോബാർ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരുടെയും മരണം ദേശീയദിനാഘോഷത്തിനിടെ സൗദിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ്, വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ്, താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് എന്നിവരാണ് ദമാം ദഹ്‌റാൻ മാളിനടുത്ത് ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് അപകടത്തിൽ മരിച്ചത്. മൂന്ന് ജില്ലയിൽ നിന്ന് വന്ന് ഒരുമിച്ച് പഠിച്ച് വളർന്നവർ.

സൗദി ദേശീയദിനാഘോഷ പരിപാടികൾ നടക്കുന്ന സമയമായതിനാൽ ഇവിടെ എല്ലാവരും വലരെ വൈകിയാണ് ഉറങ്ങുന്നത്. പരിപാടി ആസ്വദിക്കാനായി വേണ്ടി രക്ഷിതാക്കളുടെ സമ്മതത്തോടെ ഒരേ വാഹനത്തിലാണ് മൂവരും അൽഖോബാറിലേക്ക് പോയത്. രാത്രി വളരെ വൈകി അൻസിഫ് കട അടച്ചതിന് ശേഷമാണ് ഖോബാറിലേക്ക് തിരിച്ചത്. രണ്ട് സഹോദരങ്ങളും രണ്ട് സഹോദരിമാരും ഉൾപ്പെടെ അഞ്ച് മക്കളാണ് അൻസിഫിന്റെ ഉപ്പാക്ക്. അഞ്ച് പേരും സഹോദരീ ഭർത്താവും ദമാമിലുണ്ട്. പിതാവിന്റെ കൂടെത്തന്നെയാണ് ജോലി.

ഷെഫീഖിന് രണ്ട്് സഹോദരങ്ങളും ഒരു സഹോദരിയും ആണുള്ളത്. ഷെഫീഖ്, മൂത്ത സഹോദരനൊപ്പം ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്.ദമാമിൽ ബിസിനസ് നടത്തി വരുന്ന പിതാവ് ഈയടുത്താണ് കുടുംബത്തെ നാട്ടിൽ അയച്ചത്. മുപ്പതിലധികം വർഷമായി ദമാമിൽ ഉള്ള അദ്ദേഹം ഏറെ പ്രതീക്ഷകൾ നൽകി വളർത്തിയ മകന്റെ വിയോഗം വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ്.

സനദിന്റെ കുടുംബവും ദമാമിലുണ്ട്. ബഹ്‌റൈനിലാണ് സനദ് ഇപ്പോൾ പഠിക്കുന്നത്. ഇവർ ഓടിച്ചിരുന്ന കാർ ഹൈവേയിൽ നിന്ന് പാരലൽ റോഡിലേക്കിറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. മുന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Most Popular